Advertisment

ലോകം ചുറ്റാന്‍ കയ്യില്‍ പണമില്ല...നാല് മാസം പ്രായമുള്ള കൈക്കുഞ്ഞിനെ കൊണ്ട് തെരുവില്‍ സര്‍ക്കസ് നടത്തി മാതാപിതാക്കള്‍...റഷ്യന്‍ ദമ്പതികളെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മലേഷ്യ: ലോകം ചുറ്റാനുള്ള പണം കണ്ടെത്താന്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഉപയോഗിച്ച് തെരുവില്‍ അഭ്യാസ പ്രകടനം നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. റഷ്യന്‍ ദമ്പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

90 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സംഗീതത്തിന്റെ അകമ്പടിയോടെയാണ് നാല് മാസം പ്രായമുള്ള കുഞ്ഞിനെക്കൊണ്ട് ഇവര്‍ അഭ്യാസം നടത്തുന്നതെന്ന് വീഡിയോയില്‍ കാണാന്‍ സാധിക്കും.

കുഞ്ഞിനെ അപകടകരമായ രീതിയില്‍ തല കുത്തനെ പിടിച്ച് കയ്യിലിട്ട് ഊഞ്ഞാലിലെന്ന പോലെ ആട്ടിയായിരുന്നു ഇവരുടെ അഭ്യാസ പ്രകടനം. സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.

നിലത്തിരിക്കുന്ന സ്ത്രീ പിടിച്ചിരിക്കുന്ന പ്ലാക്കാര്‍ഡില്‍ 'ഞങ്ങള്‍ ലോകം ചുറ്റാന്‍ പോകുകയാണ്.' എന്നെഴുതിയിട്ടുണ്ട്. ഇവര്‍ക്ക് ചുറ്റും വലിയൊരു ആള്‍ക്കൂട്ടമുണ്ട്. ''ഇവരിലൊരാള്‍ ഇത് അംസംബന്ധമാണ്, അങ്ങനെ ചെയ്യരുത്.'' എന്ന് രോഷത്തോടെ വിളിച്ചു പറയുന്നതും കേള്‍ക്കാം. കഴിഞ്ഞ വെള്ളിയാഴ്ച തായ്‌ലന്റില്‍ നിന്നുമാണ് ഇവര്‍ മലേഷ്യയിലെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.

Advertisment