Advertisment

ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഇത്ര വിഷമം പിടിച്ച കാര്യമാണെന്ന് അറിഞ്ഞിരുന്നില്ല; 13കാരിയ്ക്ക് 10 വയസുകാരനില്‍ പിറന്ന കുഞ്ഞിനെ സന്തോഷപൂര്‍വം സ്വീകരിച്ച് വീട്ടുകാര്‍ !

New Update

ഗര്‍ഭിണിയായ 13കാരി തന്റെ ഗര്‍ഭത്തിനുത്തരവാദി 10 വയസുകാരനാണെന്നു വെളിപ്പെടുത്തിയത് ആളുകള്‍ ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്. ഗര്‍ഭം അലസിപ്പിക്കാന്‍ പക്ഷെ പെണ്‍കുട്ടി തയ്യാറായില്ല. ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്തുവയസ്സുകാരനും എത്തിയതോടെ പെണ്‍കുട്ടിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisment

publive-image

സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യമായ ദാര്യ സുദ്‌നിഷ്‌നികോവ എന്ന 13 കാരിയായിരുന്നു വാര്‍ത്തയില്‍ ഇടം പിടിച്ചത്. ഇപ്പോള്‍ പുറത്തുവരുന്നത്, കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച് ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്ന ദാര്യയുടെ ചിത്രമാണ്. സ്‌നേഹം വഴിയുന്ന പുഞ്ചിരിയോടെ അവളെ പുണര്‍ന്ന് നില്‍ക്കുന്ന പത്തുവയസ്സുകാരന്‍ ഐവാനേയും ചിത്രത്തില്‍ കാണാം. പെണ്‍കുഞ്ഞിനാണ് ദാര്യ ജന്മം നല്‍കിയത്. കുഞ്ഞിന് എമേലിയ എന്നാണ് പേരിട്ടിരിക്കുന്നത്‌.

മാത്രമല്ല, അവരെ ഇരുകൈയും നീട്ടി സ്വീകരിച്ച് ഇരുവരുടേയും അമ്മമാരും കൂടെയുണ്ടായിരുന്നു. അടുത്തയിടെ ഗര്‍ഭധാരണത്തെക്കുറിച്ചും വേദന നിറഞ്ഞ പ്രസവത്തേ കുറിച്ചും ദാര്യ തന്റെ നാലു ലക്ഷത്തോളം വരുന്ന ഫോളോവേഴ്‌സിനോട് സമൂഹമാധ്യമങ്ങളിലൂടെ സംവദിച്ചിരുന്നു.

ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഇത്രയും വിഷമം പിടിച്ച ഒന്നാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല എന്നാണ് അവള്‍ തന്റെ ആരാധകരോട് പറഞ്ഞത്. എങ്കിലും, പ്രതീക്ഷിച്ചത്ര വേദന അനുഭവിക്കേണ്ടി വന്നില്ലെന്നും അവള്‍ പറഞ്ഞു.

ഇപ്പോള്‍ 14 വയസ് തികഞ്ഞ ദാര്യയെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി മാറ്റിയതും ഈ ഗര്‍ഭ വാര്‍ത്തയാണ്. പത്തു വയസ്സുകാരനായ കാമുകന്‍ ഐവാനാണ് തന്റെ കുഞ്ഞിന്റെ പിതാവെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ദേശീയ ചാനലുകളിലും ദാര്യ പ്രത്യക്ഷപ്പെട്ടിരുന്നു.

viral photo
Advertisment