Advertisment

ചൈനയിലും മംഗോളിയയിലും 'ബ്യൂബോണിക് പ്ലേഗ്'; കടുത്ത ഭീതിയില്‍ റഷ്യ; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

മോസ്‌കോ: അയല്‍രാജ്യങ്ങളായ ചൈനയിലും മംഗോളിയയിലും 'ബ്യൂബോണിക് പ്ലേഗ്' സ്ഥിരീകരിച്ചതോടെ റഷ്യ കടുത്ത ഭീതിയില്‍. ഇരുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് റഷ്യയുടെ നിര്‍ദ്ദേശം.

ഈ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയതായും റഷ്യ വ്യക്തമാക്കി. നിലവില്‍ റഷ്യന്‍ പ്രദേശങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കനത്ത ജാഗ്രത പുലര്‍ത്താനാണ് തീരുമാനം.

അണ്ണാന്‍ വര്‍ഗത്തില്‍പ്പെട്ട മാമോത്തുകളെ വേട്ടയാടരുതെന്നും കഴിക്കരുതെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ റഷ്യ ഉത്തരവിട്ടിട്ടുണ്ട്.

മാമോത്തുകളെ കഴിച്ച രണ്ടു പേര്‍ക്കാണ് മംഗോളിയയില്‍ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് മാമോത്തുകളെ കഴിക്കരുതെന്ന് റഷ്യ നിര്‍ദ്ദേശിച്ചിരിക്കുന്നത്. റഷ്യയുടെ അതിര്‍ത്തി പ്രദേശങ്ങളായ അല്‍തായിയിലും തുവയിലും പ്രത്യേക ബോധവത്കരണ പരിപാടികള്‍ അധികൃതര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം പടിഞ്ഞാറന്‍ മംഗോളിയയില്‍ മാര്‍മോത്തിന്റെ ഇറച്ചി കഴിച്ച ദമ്പതികള്‍ ബ്യൂബോണിക് പ്ലേഗ് ബാധിച്ചു മരിച്ചിരുന്നു.

Advertisment