Advertisment

28 കാരിയായ യുവതിയെ മരുന്ന് മാറി നല്‍കി ജീവനോടെ എംബാം ചെയ്തു. അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യാനെത്തിയ യുവതിയുടെ മരണം അശ്രദ്ധ കാരണം

New Update

publive-image

Advertisment

മോസ്ക്കോ: അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യാനെത്തിയ 28കാരിയെ ജീവനോടെ എംബാം ചെയ്തു . പടിഞ്ഞാറന്‍ റഷ്യയിലെ ഉളിയനോവസ്‌കിലെ ആശുപത്രിയിലായിരുന്നു എക്കാത്തറീന ഫദ്യേവ എന്ന യുവതിയ്ക്ക് ഈ ദുരന്തം സംഭവിച്ചത് .

സലൈന്‍ ലായനിക്ക് പകരം ഫോര്‍മാലിന്‍ മാറി ഉപയോഗിച്ച് ഡോക്ടര്‍മാര്‍ യുവതിയുടെ ജീവനുള്ള ശരീരത്തെ ജീവനോടെ എംബാം ചെയ്യുകയായിരുന്നു. ഇതോടെ ആന്തരികാവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം നിലച്ച ഫദ്യേവ ഒടുവില്‍ വേദന തിന്ന് മരിച്ചു.

സംഭവത്തെ കുറിച്ച് റഷ്യന്‍ ന്യൂസ് ഏജന്‍സി ടാസ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരുന്നായി സലൈന്‍ ലായനി നല്‍കുന്നതിന് പകരം ഫദ്യേവയ്ക്ക് ഫോര്‍മാലിന്‍ ആണ് നല്‍കിയിരുന്നത്. സാധാരണ മൃതദേഹങ്ങള്‍ എംബാം ചെയ്യാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കാറുള്ളത്.

അപകടം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഫദ്യേവയുടെ വയറ് വൃത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഏറെ വൈകിയിരുന്നു.

'അമ്മേ ഞാന്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ അവള്‍ എന്നോട് പറഞ്ഞത്,' ഫദ്യേവയുടെ ഭര്‍തൃ മാതാവായ വാലന്റീന ഫദ്യേവ പറയുന്നു.

28കാരിയെ ജീവനോടെ എംബാം ചെയ്ത വാര്‍ത്ത അന്തര്‍ദേശീയ മാധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ലേബല്‍ വായിക്കാതെ ആശുപത്രി ജീവനക്കാര്‍ മിശ്രിതം ഉപയോഗിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്. സംഭവത്തിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

അതിദാരുണമായ ദുരന്തമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി റാഷിദ് അബ്ദുള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആന്തരികാവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്ന് വ്യഴാഴ്ച്ചയാണ് ഫദ്യേവ മരിക്കുന്നത്.

'ശസ്ത്രക്രിയയ്ക്ക് ശേഷം തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് അവള്‍ കണ്ണ് തുറന്നിരുന്നു. പക്ഷെ കയറിക്കൂടിയ വിഷത്തെ അവളുടെ ശരീരത്തിന് പുറന്തള്ളാനായില്ല. അവര്‍ അക്ഷരാര്‍ഥത്തില്‍ അവളെ ജീവനോടെ എംബാം ചെയ്യുകയായിരുന്നു', വാലന്റീന ഫദ്യേവ നിറകണ്ണുകളോടെ പറഞ്ഞു.

latest
Advertisment