Advertisment

സ്വർണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ പിടിയില്‍: പിടിയിലായത് സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാൾ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: സ്വർണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ പിടിയില്‍. സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാളാണ് പിടിയിലായത്. മലപ്പുറത്ത് നിന്ന് കസ്റ്റംസാണ് ഇയാളെ പിടികൂടിയത്. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുവരും. അതേസമയം, പിടിയിലായ സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എൻഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും.

Advertisment

publive-image

സ്വർണക്കടത്ത് കേസിൽ ഇന്നലെ ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലിൽ നിന്നാണ് ഇരുവരും പിടിയിലായത്. എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു. സ്വപ്നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്.

എന്നാല്‍ ഇവുരടെയും സുരക്ഷയും ബെംഗളൂരുവിടെ രാത്രി യാത്ര നിയന്ത്രണവും കണക്കിലെത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജറാക്കാനായിരിക്കും അന്വേഷണ സംഘത്തിന്‍റെ നീക്കം.

Advertisment