Advertisment

എസ്.ശ്രീജിത്തിൻ്റെ നിയമനം;സർക്കാർ പാലത്തായി പെൺകുട്ടിയെ വീണ്ടും അപമാനിച്ചു; ജബീന ഇർഷാദ്

New Update

പാലത്തായിക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും പെൺകുട്ടിയെ കുറിച്ച് മോശമായ

പരാമർശം നടത്തുകയും , രഹസ്യമൊഴിയടക്കം പരസ്യപ്പെടുത്തി പെൺകുഞ്ഞിനെ അപമാനിക്കുകയും ചെയ്ത എസ് ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് തലവനാക്കിയതിലൂടെ സർക്കാർ പെൺകുട്ടിയെ വീണ്ടും അപമാനിച്ചുവെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രസ്താവിച്ചു.

Advertisment

കേസന്വേഷണത്തിൽ വന്ന ഗുരുതര പാളിച്ചകൾ കാരണം തുടരന്വേഷണത്തിൽനിന്ന്

മാറ്റിനിർത്താൻ ഹൈക്കോടതി നിർദേശിച്ച, മോശം ട്രാക്ക് റെക്കോർഡുള്ള ഒരു ഉദ്യോഗസ്ഥനെ പ്രമോഷൻ നൽകി ആദരിക്കുന്നതിലൂടെ സർക്കാർ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ചിരിക്കുന്നു.

കേരളത്തിലെ സ്ത്രീകളുടെയും പെൺകുഞ്ഞുങ്ങളുടെയും സുരക്ഷയുടെ കാര്യത്തിൽ സർക്കാർ മനോഭാവം ഒരിക്കൽ കൂടി പുറത്ത് വന്നിരിക്കുന്നു. പ്രതിയായ ബിജെപി നേതാവ് പത്മരാജനെ രക്ഷിച്ചെടുക്കാൻ വേണ്ടി പോക്സോ വകുപ്പ് പോലും ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കുകയാണ് എസ്.ശ്രീജിത്ത് ചെയ്തത്. വ്യക്തമായ സംഘ് പരിവാർ ദാസ്യമാണ് ഈ വിഷയത്തിൽ സർക്കാർ കാണിച്ചത്.

വാളയാർ കേസ് അട്ടിമറിച്ച സോജനെ എസ്പിയാക്കി ഉയർത്തിയതിൻെറ തുടർച്ചയാണിത്.

ഇത്തരം തുടർച്ചകൾ നാടിന് നൽകുന്ന സന്ദേശം ഭയാനകമാണ്. ഇരകൾക്ക് അനീതിയും പ്രതികൾക്കും ഒപ്പം നിൽക്കുന്നവർക്കും പദവികളും നൽകി ആദരിക്കുമ്പോൾ കേരളത്തിൻെറ സ്ത്രീസുരക്ഷ യുടെ മരണമണിയാണ് മുഴങ്ങുന്നത്.

സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന ഇത്തരം നയങ്ങൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സ്ത്രീ പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷിയാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

Advertisment