Advertisment

ശബരിമലയില്‍ നിരോധനാജ്ഞ: യു.ഡി.എഫ് ഇന്ന് ധര്‍ണ്ണ നടത്തും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് , യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് സെക്രട്ടേയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ക്കുമുന്നിലും ധര്‍ണ നടത്തും.

സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Advertisment

കൊല്ലത്ത് കെ. മുരളീധരന്‍ എം.എല്‍.എയും ആലപ്പുഴ ആര്‍.എസ്.പി. നേതാവ് എ.എ. അസീസ്, കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയും കേരള കോണ്‍ഗ്രസ് (ജേക്കബ് ) നേതാവ് ജോണി നെല്ലൂരും പങ്കെടുക്കും.

publive-image

ഇടുക്കിയില്‍ പി.ജെ. ജോസഫും, എറണാകുളത്ത് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും തൃശൂരില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിയും, പാലക്കാട് വി.എസ്. വിജയരാഘവന്‍ എക്സ്. എം.പിയും, മലപ്പുറത്ത് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍, വയനാട് മുന്‍മന്ത്രി പി. ശങ്കരനും, കണ്ണൂരില്‍ കെ.സി. ജോസഫ് എം.എല്‍.എയും, കാസര്‍ഗോഡ് കെ.എം.ഷാജി എം.എല്‍.എയും ധര്‍ണ ഉദ്ഘാടനം ചെയ്യും. കോഴിക്കോടും പത്തനംതിട്ടയിലും നേരത്തെ നിശ്ചയിച്ച കോണ്‍ഗ്രസ് പരിപാടികള്‍ നടക്കുന്നതിനാല്‍ ധര്‍ണ മറ്റൊരു ദിവസം നടത്തും.

Advertisment