Advertisment

ശബരിമല സ്ത്രീ പ്രവേശനം: മോശം പരാമര്‍ശം ജീവനക്കാരനെ ലുലു ഗ്രൂപ്പ് പുറത്താക്കി

author-image
admin
New Update

റിയാദ്- സമൂഹ മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തുകയും പ്രചരിപ്പിക്കുകയും ചെയത ജീവനക്കാരനെ ലുലു ഗ്രൂപ്പ് പുറത്താക്കി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് പ്രരിച്ചിപ്പിച്ച റിയാദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ദീപക് പവിത്രം എന്ന ജീവനക്കാരനെയാണ് പിരിച്ചുവിട്ടത്.

Advertisment

ഗള്‍ഫ് രാജ്യങ്ങളിലെ നിയമവ്യവസ്ഥയ്ക്ക് കടകവിരുദ്ധമായി സമൂഹ മാധ്യമങ്ങളിലൂടെ മോശം പരാമാര്‍ശം നടത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത ജീവനക്കാരനെ ജോലിയില്‍ നിന്ന് നീക്കം ചെയ്തതായി ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ നന്ദകുമാര്‍ നായര്‍ അറിയിച്ചു.

publive-image

കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മോശം പരാമര്‍ശം നടത്തിയ മറ്റൊരു ജീവനക്കാരനെ ലുലു ഗ്രൂപ്പ് ഈയിടെ പുറത്താക്കിയിരുന്നു ഗള്‍ഫ് രാജ്യങ്ങളിലെ നിയമസം വിധാനങ്ങള്‍ക്ക് കടകവിരുദ്ധമായി സമുഹമാധ്യമങ്ങളില്‍ കൂടി മതങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തുകയോ, വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചു വിടുമെന്ന് ലുലു അധികൃതര്‍ എല്ലാ ജീവനക്കാര്‍ക്കും കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമൂഹത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന ദുഷ്പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന ലുലു ഗ്രൂപ്പിന്റെ കര്‍ശന നിലപാടാണ് നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Advertisment