Advertisment

ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി മടങ്ങുന്നു; നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു

New Update

കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും തിരിച്ചുപോകുന്നു. പൊലീസ് സുരക്ഷയിൽ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. 10.40 നുള്ള വിമാനത്തിൽ സംഘം മടങ്ങും. ഇവരുടെ സുരക്ഷയ്ക്ക് വേണ്ടി വിമാനത്താവളത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു.

Advertisment

publive-image

സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് മടങ്ങുന്നതെന്നും വീണ്ടും ശബരിമല ദര്‍ശനത്തിന് തിരിച്ചെത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി. 'ശബരിമലയിൽ വരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു.

എട്ട് മണിക്കൂർ കാത്ത് നിന്നിട്ടും സുരക്ഷ ഒരുക്കിയില്ല. പൊലീസ് ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്'. ഭരണഘടനാ ദിനം ആയതിനാലാണ് ഇന്ന് വരാൻ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

sabarimala
Advertisment