Advertisment

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: ശബരിമലയില്‍ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രിയോടുകൂടി അവസാനിക്കും. നിരോധനാജ്ഞ തുടരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയേക്കും. അതേസമയം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും ജില്ലാ ഭരണകൂടം തീരുമാനം എടുക്കുക. എന്നാല്‍ നിലവിലെ സ്ഥിതി ശബരിമലയില്‍ ശാന്തമാണ്. മുന്‍പ് ഏര്‍പ്പെടുത്തിയ നിയന്തണങ്ങളില്‍ ഇപ്പോള്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്.

publive-image

മലയാളി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. അന്യ സംസ്ഥാന തീര്‍ത്ഥാടകരാണ് ഇപ്പോള്‍ കൂടുതലും എത്തുന്നത്. ശബരിമലയിലെ നടവരവിലും വന്‍കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ശബരിമല മൂന്നാംഘട്ട സുരക്ഷ ചുമതല പട്ടികയായി. നേരത്തെ പമ്പയുടെ ചുമതലയുണ്ടായിരുന്ന ഐജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതല.

ഇന്റലിജന്‍സ് ഡിഐജി സുരേന്ദ്രനാണ് നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ ചുമതല. ആകെ 4026 പൊലീസുകാരാണ് മൂന്നാം ഘട്ടത്തില്‍ സുരക്ഷയൊരുക്കുന്നത്. ഇവരെല്ലാം വ്യാഴാഴ്ച്ച ചുമതലയേല്‍ക്കും.

sabrimala
Advertisment