ശബരിമല ദര്‍ശനത്തിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തിയ നാല് യുവതികള്‍ എരുമേലിയിലേക്ക് പോയി

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Friday, January 11, 2019

കോട്ടയം: ശബരിമല ദര്‍ശനത്തിനായി നാല് യുവതികള്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തി. ആന്ധ്രാ സ്വദേശിനികളാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഇവര്‍ എരുമേലിയിലേക്ക് പോയി. ഇവിടെ നിന്ന് പമ്പയിലെത്താനാണ് ശ്രമം. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരില്‍ മൂന്നു പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്.

×