Advertisment

‘കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഒറ്റ ഒരാളാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം’ ; അയ്യപ്പ ഭക്ത സംഗമത്തില്‍ സ്വാമി ചിദാനന്ദപുരി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : പുത്തരിക്കണ്ടം മെതാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞത് ‘കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഒറ്റ ഒരാളാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം’ എന്നാണ്.

Advertisment

publive-image

പരിപാടിയില്‍ മുഖ്യാതിഥിയായി മാതാ അമൃതാന്ദമയി വേദിയിലെത്തി. ശബരിമലയിലെ സംഭവ വികാസങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നാണ് അമൃതാന്ദമയി വിശേഷിപ്പിച്ചത്. ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ടിപി സെന്‍കുമാറും വേദിയില്‍ സംസാരിച്ചു. ശ്രീ ശ്രീ രവിശങ്കര്‍ തിരുവന്തപുരത്ത് എത്തിയില്ലെങ്കിലും ലൈവ് വീഡിയോയില്‍ അയ്യപ്പ ഭക്ത സംഗമത്തില്‍ എത്തിയവരുമായി സംവാദനം നടത്തുകയാണ്.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സംഗമത്തില്‍ കോട്ടയം, ആലപ്പുഴ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. മ്യൂസിയം, പിഎംജി എന്നിവിടങ്ങളിലുടെയുള്ള നാമജപയാത്ര പുത്തരിക്കണ്ടത്ത് സമാപിക്കും.

Advertisment