Advertisment

ശബരിമല കേസിലെ സുപ്രിം കോടതി വിധി; വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്‍റെ നിലപാട് ശരി എന്ന് തെളിഞ്ഞുവെന്ന് ഉമ്മന്‍ചാണ്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ശബരിമല കേസിലെ സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്‍റെ നിലപാട് ശരി എന്ന് തെളിഞ്ഞു. വിശ്വാസ താൽപര്യം സംരക്ഷിക്കാൻ ഇത് സഹായകരമാകും.

Advertisment

publive-image

ഈ വർഷത്തെ തീർഥാടനം സുഗമമാക്കാൻ സർക്കാർ ശ്രദ്ധിക്കണം. സർക്കാർ അവിടേക്ക് ആക്ടിവിസ്റ്റുകളെ കൊണ്ടു പോയതാണ് പ്രശ്നം. വിധി വന്നയുടനെ തിടുക്കത്തിൽ പോയത് തെറ്റാണ്. അക്രമത്തിലേക്ക് പോയവരുടെ നിലപാടും തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യു.ഡി.എഫ് വിശ്വാസികൾക്കനുകൂലമായി സത്യവാങ്മൂലം നൽകുകയാണ് ചെയ്തത്. നിയമ വ്യവസ്ഥക്ക് ഉള്ളിൽ നിന്ന് കൊണ്ടുള്ള പ്രതിഷേധം മാത്രം നടത്തി. അത് രാഷ്ട്രീയമായി മുതലെടുപ്പിന് ശ്രമിച്ചില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല സത്യവാങ്ങ്മൂലം കൊടുത്തതെന്നും അതിൽ അഭിമാനമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ummenchandy
Advertisment