Advertisment

തേങ്ങ എറിയുന്നതിനിടെ ആഴിയില്‍ 5000 രൂപ വീണു; ശബരിമല തീര്‍ത്ഥാടകനെ സഹായിച്ച് അഗ്നിശമന സേന

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

Advertisment

ശബരിമലയില്‍ തേങ്ങ എറിയുന്നതിനിടെ തീര്‍ത്ഥാടകന്റെ 5000 രൂപ അബദ്ധത്തില്‍ ആഴിയില്‍ വീണപ്പോള്‍ രക്ഷകരായെത്തി അഗ്നിശമന സേന. തമിഴ്‌നാട് സ്വദേശിയായ മണികണ്ഠനെയാണ് സുരക്ഷയൊരുക്കുന്ന അഗ്നിശമന സേന സഹായിച്ചത്.

ഞായറാഴ്ച രാത്രി 10:50നായിരുന്നു സംഭവം. ആഴി ജ്വലിക്കുന്നതിനു ചുറ്റുമുള്ള കമ്പിവേലിക്കുള്ളില്‍ വീണെങ്കിലും തുക തീയില്‍പ്പെട്ടില്ല. അഗ്‌നിരക്ഷാസേന സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ വി.സി.വിശ്വനാഥിന്റെയും സ്റ്റേഷന്‍ ഓഫീസര്‍ ഗോപകുമാറിന്റെയും മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഷാജികുമാര്‍, ഫയര്‍മാന്‍മാരായ വിപിന്‍, ഹരിന്‍ എന്നിവര്‍ ചേര്‍ന്നാണ് പണം എടുത്ത് നല്‍കിയത്.

നിലവില്‍ കര്‍ശന സുരക്ഷാ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സാധാരണ ഭക്തരെ അത് ബാധിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട വീഡിയോയില്‍ ഇതര സംസ്ഥാന ഭക്തര്‍ പറഞ്ഞിരുന്നു.

https://www.facebook.com/keralapolice/videos/287136738674974/?t=0

Advertisment