Advertisment

ഇതുവരെ തിക്കും തിരക്കും നിയന്ത്രിക്കാന്‍ പെടാപ്പാട് പെട്ടിരുന്ന ശബരിമലയിലേയ്ക്ക് ഈ വര്‍ഷം ആളെ കൂട്ടാന്‍ സിനിമാ താരങ്ങളെ ഉപയോഗിച്ച് പരസ്യം ചെയ്യാന്‍ നീക്കം. ഇരുപക്ഷത്തെയും പിടിവാശി ബാധിച്ചത് ശബരിമലയെ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: യുവതീ പ്രവേശനത്തിന്റെ പേരില്‍ പോലീസും വിശ്വാസി പക്ഷത്തുള്ള ആര്‍ എസ് എസ് - ബിജെപി സംഘടനകളും തമ്മില്‍ നിരന്തരമായി നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് തിരക്കൊഴിഞ്ഞ ശബരിമലയിലേയ്ക്ക് ആളുകളെ എത്തിക്കാന്‍ പരസ്യം നല്‍കേണ്ട ഗതികേടിലേയ്ക്ക് ദേവസ്വംബോര്‍ഡ് എത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

പോയ വര്‍ഷം വരെ തിക്കിലും തിരക്കിലും പെട്ട് അപകടങ്ങള്‍ പതിവായിരുന്ന ശബരിമലയിലാണ് ഇത്തവണ ആളെ കൂട്ടാന്‍ പരസ്യം ചെയ്യേണ്ട അവസ്ഥ. അത് വിവേകപൂര്‍വ്വമല്ലാത്ത നടപടികള്‍ കൊണ്ട് സൃഷ്ടിച്ചെടുത്ത ഗതികേടും !

publive-image

കൂടുതല്‍ തീര്‍ഥാടകരെ ആകര്‍ഷിക്കാന്‍ സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി പരസ്യങ്ങള്‍ തയ്യാറാക്കാന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നതായി ബോര്‍ഡ് പ്രതിനിധിയെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഉണ്ടാകുമത്രെ.

publive-image

മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിനായി നടതുറന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും തീര്‍ഥാടകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുന്നില്ല. ശബരിമലയില്‍ ശരണം വിളിക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും നാമജപ൦ ചൊല്ലിയവരെ പോലും അറസ്റ്റ് ചെയ്തെന്നും ഉള്ള വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയിരുന്നു.

publive-image

സന്നിധാനത്ത് തങ്ങാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും വിരിവയ്ക്കാന്‍ സമ്മതിക്കാതിരുന്നതും സമയ പരിധി നിശ്ചയിച്ചതുമൊക്കെ വിശ്വാസികള്‍ക്ക് പതിവുള്ള രീതിയിലുള്ള സന്ദര്‍ശനത്തിന് വിഘാദം സൃഷ്ടിച്ചു .

പരസ്യത്തിലൂടെ തീര്‍ഥാടകരുടെ ഭയം അകറ്റാനാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. സിനിമ താരങ്ങള്‍ അടക്കമുള്ള പ്രമുഖരെയാണ് പരസ്യം തയ്യാറാക്കുന്നതിനുവേണ്ടി പരിഗണിക്കുന്നത്.

publive-image

നവംബര്‍ മധ്യത്തോടെ മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായെങ്കിലും പ്രതിഷേധങ്ങളും നിരോധനാജ്ഞയുംമൂലം തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, വെള്ളിയാഴ്ച 61,000 പേര്‍ മല ചവിട്ടിയപ്പോള്‍ ശനിയാഴ്ച അത് 75,000 ആയി ഉയര്‍ന്നിട്ടുണ്ട്. അന്യസംസ്ഥാനത്തു നിന്നുള്ള തീര്‍ഥാടകരാണ് ഇത്തവണ ശബരിമലയില്‍ എത്തുന്നവരില്‍ ഏറെയും

sabarimala
Advertisment