Advertisment

ശബരിമല യുവതീ പ്രവേശനം; സുപ്രിംകോടതി ഇന്ന് ബിന്ദു അമ്മിണിയുടേയും രഹന ഫാത്തിമയുടേയും ഹര്‍ജികള്‍ പരിഗണിക്കും

New Update

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

Advertisment

publive-image

യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയും ദര്‍ശനത്തിന് പോലിസ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയുമാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ 2018ലെ വിധി അവസാനവാക്കല്ല എന്ന് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു.

വിപുലമായ ബെഞ്ചിന്റെ തീരുമാനം വരുന്നതിന് മുമ്ബ് 2018ലെ വിധി നടപ്പാക്കേണ്ടതുണ്ടോ എന്നതില്‍ ഇന്ന് സുപ്രിംകോടതി വ്യക്തത വരുത്തിയേക്കും.

sabarimala issue harji
Advertisment