Advertisment

ശബരിമല പിണറായി സർക്കാരിന്റെ നിലപാട് അപലപനീയം

author-image
admin
New Update

റിയാദ് :ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തിന്റെ നെഞ്ചത്ത് കത്തി കയറ്റുകയായിരുന്നു പിണറായി സർക്കാറെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു. ഒരു സമുദായത്തെ മുഴുവൻ അവഹേളിക്കാനും അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും തകർക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-image

സമൂഹത്തിലെ ആക്ടിവിസ്റ്റുകൾ എന്ന നിലയിൽ അഴിഞ്ഞാട്ടക്കാരികളെ എല്ലാ സീമകളും മര്യാദകളും ലംഘിച്ചു കൊണ്ട് പോലീസിന്റെ ഒത്താശയോടെ നിയമം ലംഘിക്കാനും ആചാരം ലംഘിക്കാനുമുള്ള അവസാരം ഒരുക്കുകയായിരുന്നു സർക്കാർ. വിശ്വസികളെ അവഹേളിക്കാനും ശബരിമലയെ തകർക്കാനുമുള്ള ഇടതുപക്ഷ സർക്കാരിന്റെ ബോധപൂർവമായ ശ്രമം അപലപനീയമാണെന്ന് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി വിധി വന്നയുടനെ തന്നെ മുഖ്യമന്ത്രിയുടേയും അത് പോലെ കോടിയേരി ബാലകൃഷ്‍ണന്റെയും പ്രസ്ഥവനകൾ ഒരു ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിൽ വന്ന സർക്കാരിന് യോജിച്ചതല്ലായിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. വിശ്വാസികളെ വെല്ലുവിളിച്ചു പ്രസ്താവന ഇറക്കിയ ഇടതു നേതാക്കന്മാരുടെ നടപടി ശരിയായില്ല.

ഇതൊരു വൈകാരികമായ വിഷയമായത് കൊണ്ട് തന്നെ സർക്കാർ വിശ്വാസികളുമായും മറ്റു രാഷ്ട്രീയ പാർട്ടികളുമായും, സമുദായ സംഘടനകളുമായും ബന്ധപെട്ടു ഈ വിഷയത്തിൽ ഒരു സമവായ ചർച്ച നടത്തേണ്ടിയിരുന്നു, അതുണ്ടായില്ല എന്ന് മാത്രമല്ല എരിതീയിൽ എണ്ണയൊഴിക്കുന്ന തരത്തിൽ പ്രകോപനപരമായ സമീപനമാണ് സർക്കാർ സ്വികരിച്ചത്. സംസ്ഥാനത്തെ വിശ്വാസിസമൂഹത്തിന്റെ മൊത്ത കുത്തക ഏറ്റടുത്തു സംസഥാനത്ത് കലാപംസൃഷ്ടിക്കാനാണ് ബി.ജെ.പിയും സംഘ് പരിവാർ സംഘടനകളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു അവസരം ഒരുക്കുന്ന ഒരു സമീപനമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത് എന്നുള്ളത് വളരെ നിര്ഭാഗ്യകരമാണെന്ന് സെൻട്രൽ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു

Advertisment