Advertisment

അന്നവർ കേരളത്തിലെ പ്രളയത്തെ കുറിച്ച് വാർത്ത നൽകി; ഇന്നവർ ശബരിമലയിൽ സ്ത്രീകളെ തടയുന്ന റിപ്പോർട്ടുകൾ നൽകുന്നു, 'മോദിയുടെ കോമാളികൾ' എന്ന തലക്കെട്ടുമായി

New Update

Advertisment

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദേശീയ തലത്തിൽ അടക്കമുള്ള നിരവധി മാധ്യമങ്ങളായിരുന്നു എത്തിയത്. സന്നിധാനത്തേക്ക് പോകാൻ ഒരുങ്ങിയ വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരെ പ്രതിഷേധക്കാർ തടയുകയും ചെയ്തിരുന്നു. ബിജെപി യാണ് ഈ പ്രതിഷേധങ്ങൾക്കെല്ലാം നേതൃത്വം നൽകിയതും. നിരോധനാജ്ഞ ലംഘിക്കാൻ എത്തുന്നതും ബി ജെ പി നേതാക്കളാണ്.

ശബരിമലയിലെ ഈ സംഭവ വികാസങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വാർത്തയായിരിക്കുകയാണ്. കാവി വസ്ത്രമണിഞ്ഞെത്തിയ ചിലർ മാധ്യമപ്രവർത്തകരുടെ വാഹഞങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. 'ദി ഓസ്‌ട്രേലിയൻ' എന്ന പത്രം ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

സുപ്രീം കോടതി വിധി മുതലുള്ള കാര്യങ്ങള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ടില്‍ മുബൈയിലെ ഹാജി അലി ദര്‍ഗ്ഗയെ കുറിച്ചും, മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തെകുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്.

ഇതോടെ കേരളത്തിലെ സംഘര്‍ഷാവസ്ഥ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. പ്രളയകാലത്ത് കേരളത്തിന്റെ അതിജീവനത്തെ കുറിച്ച് പല വിദേശ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisment