Advertisment

ശബരിമല കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി ; റിട്ട് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രിംകോടതിയിലേക്ക് മാറ്റില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: ശബരിമല കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ശബരിമല കേസിലെ ഹർജികൾ ഹൈക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. നിരീക്ഷക സമിതിയെ നിയമിച്ച കാര്യത്തിലും ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കി.

Advertisment

publive-image

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ല. സ​ർ​ക്കാ​രി​ന് വേ​ണ​മെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പ​ക്കാ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ഉ​ത്ത​ര​വി​ട്ടു.ഇ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചു.

ഹൈക്കോടതിയുടെ അധികാരങ്ങളിൽ ഇടപെടില്ലെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഹൈക്കോടതിയുടേത് തന്നെയാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി

Advertisment