Advertisment

പതിനെട്ടാം പടി ചവിട്ടി ആദ്യ യുവതി; റിപ്പോര്‍ട്ട് സ്ഥിതീകരിക്കാതെ പൊലീസ്

New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് യുവതി എത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.സ്വകാര്യ ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളിലാണ് ഇരുമുടിയേന്തിയ യുവതിയുടെ ചിത്രം പതിഞ്ഞിരിക്കുന്നത്. സന്നിധാനത്തെത്തിയ യുവതിയെ പൊലീസ് കൈ പിടിച്ച്‌ കയറ്റുന്നതും കാണാം. എന്നാല്‍ ഈ സ്ത്രീ ആരാണെന്ന് വ്യക്തമല്ല.

https://www.youtube.com/watch?time_continue=10&v=s_pKFcXElDM

യുവതി ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് പ്രവേശിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. നിലയ്ക്കലിലും പമ്പയിലും മറ്റും തുടരുന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ഈ യുവതിഎങ്ങനെ ശബരിമല സന്നിധാനത്തില്‍ എത്തിയെന്ന് അറിയില്ല. അതേസമയം, ശബരിമലയില്‍ യുവതി പ്രവേശിച്ചു എന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പമ്പ പൊലീസ് അറിയിച്ചു.

Advertisment