Advertisment

മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്ന് കണക്കുകൂട്ടല്‍: തിരക്ക് മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങള്‍ ഇതുവരെ പൂര്‍ത്തിയായില്ല

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

സന്നിധാനം: സന്നിധാനത്ത് മകരവിളക്ക് കാണാന്‍ മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ തിരക്ക് മുന്നില്‍ക്കണ്ടുള്ള സൗകര്യങ്ങള്‍ സന്നിധാനത്തും സമീപ പ്രദേശങ്ങളില്‍ ഒരുങ്ങിയിട്ടില്ല.

Advertisment

അപകടകരമായ നിലയില്‍ നിരവധി പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ പാറക്കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നത്.ഇത് നീക്കം ചെയ്യുകയും ഇപ്പോള്‍ അപ്രായോഗികമാണ്. പ്രാഥമിക പരിശോധനയില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി തൃപ്തിരേഖപ്പെടുത്തിയെങ്കിലും, തീര്‍ത്ഥാടകര്‍ക്ക് പരാതികളുണ്ട്.

publive-image

രണ്ട് ദിവസത്തിനുള്ളില്‍ കുറവുകള്‍ പരിഹരിക്കുമെന്നാണ് ബോര്‍ഡിന്റെ പ്രതികരണം.എട്ട് വ്യൂ പോയിന്റുകളിലും വിവിധ വകുപ്പുകളുടെ സേവനം ഉറപ്പാക്കും

മകരവിളക്ക് കാണാന്‍ പമ്പയിലെ നിയന്ത്രണങ്ങളില്‍ ഇത്തവണ മലകയറി എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തല്‍. തിരക്കേറുമ്പോള്‍ സന്നിധാനത്തെ വ്യൂപോയിന്റുകളില്‍ മുന്‍ വര്‍ഷത്തെക്കാളും സൗകര്യങ്ങളൊരുങ്ങണം. അപകടമേഖലയില്‍ ബാരിക്കേഡ് കെട്ടി തിരിച്ചതൊഴിച്ചാല്‍ മറ്റ് സംവിധാനങ്ങള്‍ പൂര്‍ണ്ണമായി സജ്ജമായിട്ടില്ല

Advertisment