Advertisment

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഭക്തര്‍ക്ക് പ്രവേശനം

New Update

publive-image

Advertisment

ശബരിമല: കര്‍ക്കടക മാസ പൂജകള്‍ക്കായി നട തുറന്ന ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ദര്‍ശനം ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയ 5000 ഭക്തര്‍ക്ക് ദിവസേന ദര്‍ശനം നടത്താം.

അഞ്ചു ദിവസത്തെ ദര്‍ശനത്തിനായി ഇതുവരെ പതിനാറായിരത്തിലധികം ഭക്തര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്തിട്ടുണ്ട്. രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കോ 48 മണിക്കൂറിനള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കോ മാത്രമാകും ദര്‍ശനത്തിന് അനുമതി.

ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കല്‍ സംഘത്തെ പമ്പയിലും സന്നിധാനത്തും നിയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു.

നട അടക്കുന്ന 21ാം തിയതി വരെ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

NEWS
Advertisment