Advertisment

അയ്യപ്പന്മാരെ തല്ലിച്ചതച്ച് ദക്ഷിണേന്ത്യയെ കലാപ ഭൂമിയാക്കാൻ ആരോടാണ് മുഖ്യമന്ത്രി അച്ചാരം വാങ്ങിയതെന്നു പി.സി.ജോർജ്

New Update

publive-image

പത്തനംതിട്ട∙ അയ്യപ്പന്മാരെ തല്ലിച്ചതച്ച് ദക്ഷിണേന്ത്യയെ കലാപ ഭൂമിയാക്കാൻ ആരോടാണ് മുഖ്യമന്ത്രി അച്ചാരം വാങ്ങിയതെന്നു പി.സി.ജോർജ് എംഎൽഎ . ശബരിമല വിഷയത്തിലെ മന്ത്രിതല ആലോചനാ യോഗത്തിൽനിന്ന് അയൽ സംസ്ഥാനങ്ങൾ വിട്ടുനിന്നത് മുഖ്യമന്ത്രിയോടുള്ള വിയോജിപ്പു കാരണമാണ്. യോഗം വിളിച്ച മുഖ്യമന്ത്രി പോലും യോഗത്തിൽ പങ്കെടുത്തില്ല.

ശബരിമലയുടെ കാര്യത്തിൽ മുഖ്യമന്ത്രി കേരളത്തെ അപമാനിക്കുകയാണ്. ഇനിയെങ്കിലും സത്യം മനസിലാക്കാൻ പിണറായി തയാറാവണമെന്നും ജോര്‍ജ് ആവശ്യപെട്ടു .

pc george
Advertisment