Advertisment

ശ​ബ​രി​മ​ല​യി​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്നും എന്തും സംഭവിക്കാമെന്നും റി​പ്പോ​ർ​ട്ട് ? മണ്ഡലകാലം കഠിനമാകും !!

New Update

publive-image

Advertisment

കൊ​ച്ചി: സ്ത്രീ ​പ്ര​വേ​ശ​ന വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്നും അ​ക്ര​മ​ത്തി​ലും തി​ര​ക്കി​ലും​പെ​ട്ട് തീ​ർ​ഥാ​ട​ക​ർ​ക്കും പോ​ലീ​സി​നും ജീ​വാ​പാ​യം ഉ​ണ്ടാ​കാ​മെ​ന്നും സ്പെ​ഷ​ൽ ക​മ്മീ​ഷ​ണറുടെ റി​പ്പോ​ർ​ട്ട് . സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​മു​ള്ള​ത്.

publive-image

പ്ര​ക്ഷോ​ഭ​കാ​രി​ക​ളും വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​ൻ എ​ന്ന പേ​രി​ൽ എ​ത്തി​യ കു​റ​ച്ചാ​ളു​ക​ളും ശ​ബ​രി​മ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്നു. നി​ല​യ്ക്ക​ൽ, പ​ന്പ, ശ​ബ​രി പീ​ഠം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. 50 വ​യ​സി​നു മു​ക​ളി​ലു​ള​ള സ്ത്രീ​ക​ളെ വ​രെ ത​ട​യു​ന്ന സ്ഥി​തി ഉ​ണ്ടാ​യി. മ​ണ്ഡ​ല​ക്കാ​ല​ത്ത് ന​ട തു​റ​ക്കു​ന്പോ​ഴും ഇ​വ​രു​ടെ സാ​ന്നി​ധ്യം പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

publive-image

അ​ക്ര​മ​ത്തി​ലും തി​ര​ക്കി​ലും​പെ​ട്ട് തീ​ർ​ഥാ​ട​ക​ർ​ക്കും പോ​ലീ​സി​നും ജീ​വാ​പാ​യം ഉ​ണ്ടാ​കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മണ്ഡലകാലം ആരംഭിക്കുന്നത് മുതല്‍ ശബരിമലയും പരിസരവും കനത്ത സുരക്ഷയില്‍ ആയിരിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആലോചനകള്‍ നടത്തുകയാണ്.

sabarimala
Advertisment