Advertisment

ശബരിമല; ബി ജെ പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍

New Update

Advertisment

ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. എരുമേലി മണ്ഡലം പ്രസിഡന്റ് അജിയുള്‍പ്പടെ നിരവധി പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്.

ഇന്ന് രാവിലെ സന്നിധാനത്തേക്ക് പുറപ്പെട്ട യുവതികള്‍ നടപ്പന്തലില്‍ എത്തിയതോടെയാണ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞ് സമരം ചെയ്തത്.

റോഡ് ഉപരോധിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പൊലീസ് എത്തി പ്രവര്‍ത്തകരെ നീക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നിരവധി പൊലീസുകാരാണ് എരുമേലിയില്‍ തമ്പടിച്ചിരിക്കുന്നത്. അത് കൊണ്ട് വലിയ രീതിയിലുള്ള സുരക്ഷ ക്രമീകരണമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Advertisment