Advertisment

ശബരിമലയില്‍ യുഡിഎഫ് സമീപനമാണു ശരിയെന്നു ജനവിധി തെളിയിച്ചെന്ന് ബെന്നി ബഹനാന്‍

New Update

publive-image

Advertisment

കൊച്ചി : ശബരിമലയില്‍ യുഡിഎഫും കോണ്‍ഗ്രസും സ്വീകരിച്ച സമീപനമാണു ശരിയെന്നു ജനവിധി തെളിയിച്ചെന്ന് ചാലക്കുടിയിലെ നിയുക്ത എംപി ബെന്നി ബഹനാന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെങ്ങന്നൂര്‍ മോഡല്‍ കേരളത്തില്‍ ദയനീയമായി പരാജയപ്പെട്ടു. പിണറായിയുടെ അധികാര പ്രമത്തതയുടെ ധാര്‍ഷ്ട്യത്തിനെതിരായ ജനവികാരം യുഡിഎഫിന് അനുകൂലമായി. കേരളത്തില്‍ സവര്‍ണ, അവര്‍ണ വിഭാഗീയത സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം അവര്‍ക്കു തന്നെ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വര്‍ഗീയ വിഷയമാക്കാന്‍ ബിജെപിയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ സിപിഎമ്മും ശ്രമിച്ചു. വിശ്വാസത്തെ അവിശ്വാസം കൊണ്ടു നേരിടാനാണു സിപിഎം ശ്രമിച്ചത്. വിശ്വാസി സമൂഹം ജാതിമത വ്യത്യാസമില്ലാതെ യുഡിഎഫിനെ സഹായിച്ചു.

ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം ഏകീകരണമല്ല, പൊതുസമൂഹം യുഡിഎഫിനൊപ്പം നിന്നതാണ് ഇത്രവലിയ വിജയത്തിനു കാരണം. കോണ്‍ഗ്രസിനെ ഏതു വിധേനയും പരാജയപ്പെടുത്തണമെന്ന സിപിഎം തീരുമാനം അവരുടെ തന്നെ തകര്‍ച്ചയിലേക്കാണു നയിച്ചതെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.

 

Advertisment