Advertisment

ശബരിമലയിൽ മുറികളുടെ ബുക്കിംഗ് ഓണ്‍ലൈന്‍ വഴി മാത്രം

New Update

Advertisment

പത്തനംതിട്ട: ശബരിമലയില്‍ മുറികളുടെ ബുക്കിംഗ് ഓണ്‍ലൈന്‍ വഴിമാത്രം. തിരിച്ചറിയല്‍ രേഖ നല്‍കുന്ന വ്യക്തിക്ക് മാത്രമേ മുറി അനുവദിക്കു. ഒരു മുറിയില്‍ മൂന്നുപേരെ മാത്രമാണ് അനുവദിക്കുക. ഡിജിപിയും ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസും നടത്തിയ  ചർച്ചയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിരുന്നു.

നെയ്യഭിഷേകത്തിനായി പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഷേകം ചെയ്യേണ്ട തീർത്ഥാടകർ രാത്രി 12 മണിക്ക് നിലയ്ക്കലിലെത്തണം. ഒരു മണിക്കൂറിന് ശേഷം, ഒരു മണിയ്ക്ക്, പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പൊലീസ് ഈ തീര്‍ത്ഥാടകരെ കയറ്റിവിടും. നട തുറക്കുമ്പോൾ ദർശനവും അഭിഷേകവും കഴിഞ്ഞ് ഇവര്‍ക്ക് പമ്പയിലേക്ക് മടങ്ങാം.

ശബരിമലയിൽ നട അടച്ചതിന് ശേഷം കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കാണിച്ച് പൊലീസ് നൽകിയ നോട്ടീസിൽ ദേവസ്വംബോർഡ്  നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആളുകള്‍  തമ്പടിക്കാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനായുള്ള രീതിയിലായിരുന്നു പൊലീസ് ക്രമീകരണങ്ങള്‍.

Advertisment