Advertisment

പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഗെയ്റ്റ് വഴി യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ല ; സര്‍ക്കാരിനെ വെട്ടിലാക്കുന്ന കണ്ടെത്തലുകളുമായി ശബരിമല മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഗെയ്റ്റ് വഴി യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ലെന്ന് ശബരിമല നിരീക്ഷക സമിതി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്ന കണ്ടെത്തലുകള്‍ ഉള്ളത്.

Advertisment

publive-image

കൊടിമരത്തിനടുത്തു കൂടി ശ്രീകോവിലിനു മുന്നിലേക്ക് സാധാരണ നിലയില്‍ ആരെയും കടത്തിവിടാറില്ല. ദേവസ്വം ജീവനക്കാരെയും വി.ഐ.പികളേയും മാത്രമേ ഈ ഗെയ്റ്റിലൂടെ കടത്തിവിടാറുള്ളൂ. ഇതുവഴി എങ്ഹനെ യുവതികള്‍ സന്നിധാനത്ത് എത്തിയെന്ന് അറിയില്ല. അജ്ഞാതരായ അഞ്ചുപേര്‍ക്കൊപ്പമാണ് യുവതികള്‍ സന്നിധാനത്തെത്തിയത് എന്നും റിപ്പോര്‍ട്ടിലുണ്ട്.

പോലിസാണ് യുവതികളെ ആചാരലംഘനത്തിനായി എത്തിച്ചതെന്ന് സിസി ടിവികളില്‍ നിന്ന് വ്യക്തമാണെന്നും മേല്‍നോട്ട സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ തിരുവാഭരണ ഘോഷയാത്രയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമമുണ്ടായി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ സന്നിധാനത്തേക്ക് വിളിച്ചെങ്കിലും എത്തിയില്ലപന്തളത്ത് തുടരണം എന്ന് ഡിജിപി നിര്‍ദേശിച്ചതിനാലാണ് എത്താതിരുന്നതെന്ന് പത്തനംതിട്ട എസ്പി വിശദീകരിക്കുകയായിരുന്നു. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ തിരുവാഭരണഘോഷയാത്രയില്‍ നിന്ന് ഒഴിവാക്കരുതെന്ന് നിര്‍ദേശിച്ചതായും സമിതി അറിയിച്ചു.

മാവോയിസ്റ്റ് ബന്ധമുള്ള ആക്ടിവിസ്റ്റുകള്‍ എന്ന് ആക്ഷേപമുയര്‍ന്ന അഡ്വ. ബിന്ദുവും, കനക ദുര്‍ഗ്ഗയും വിഐപി ഗേറ്ര് വഴി കയറി ദര്‍ശനം നടത്തിയതും, നിരോധിത മേഖലയില്‍ വീഡിയൊ പകര്‍ത്തിയതും വിവാദമായിരുന്നു.

Advertisment