Advertisment

ശബരിമലയില്‍ കനത്ത സുരക്ഷ; 5,200 പോലീസുകാരെ വിന്യസിക്കും

New Update

publive-image

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷയൊരുക്കി സര്‍ക്കാര്‍. മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി 5,200 പോലീസുകാരെയാണ് ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ വിന്യസിക്കുന്നത്. പമ്പയിലും സന്നിധാനത്തും സുരക്ഷ രണ്ട് ഐജിമാര്‍ക്കാണ്. വിജയ് സാഖറെയ്ക്ക് സന്നിധാനത്തും അശോക് യാദവിന് പമ്പയിലുമാണ് ചുമതല. പമ്പയിലും നിലയ്ക്കലും രണ്ട് എസ്.പിമാര്‍ വീതം ഉണ്ടാകും. നാല് ഘട്ടങ്ങളായാണ് പോലീസിനെ വിന്യസിക്കുക. വനിതാ പോലീസുകാരെ സുരക്ഷയുടെ ഭാഗമായി നിയോഗിക്കും. പമ്പയിലേക്ക് വനിതാ ബറ്റാലിയനെ നിയോഗിക്കാനും തീരുമാനമായി.

Advertisment