Advertisment

 ശ്രീധരൻ പിള്ളയെ താൻ ഫോണിൽ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല, നിയമോപദേശവും തേടിയിട്ടില്ല - ശ്രീധരൻ പിള്ളയുടെ വാദം തള്ളി തന്ത്രി കണ്ഠര് രാജീവര്

New Update

publive-image

Advertisment

ശബരിമല∙ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്‍. ശ്രീധരൻ പിള്ളയുടെ വാദം തള്ളി തന്ത്രി കണ്ഠര് രാജീവര് . ശ്രീധരൻ പിള്ള താൻ ഫോണിൽ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അന്നേ ദിവസം തന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. അന്നു ഫോൺ പുറത്തെടുത്തിട്ടില്ല. കോൾലിസ്റ്റ് പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാകും.

ക്ഷേത്രനട അടയ്ക്കുന്നതു സംബന്ധിച്ച് ആരോടും നിയമോപദേശം ചോദിച്ചിട്ടില്ല. ഇതു സംബന്ധിച്ചു പന്തളം കൊട്ടാരത്തിൽ നിന്ന് ഒരു കത്ത് ലഭിച്ചിരുന്നു. അല്ലാതെ ആരോടും ഇതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിട്ടില്ല. മറിച്ചുകേൾക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തന്ത്രി പറഞ്ഞു.

യുവതീപ്രവേശം അനുവദിച്ചു സുപ്രീംകോടതി വിധിയുണ്ടായ ശേഷം ശ്രീധരൻപിള്ള താഴമൺ മഠത്തിലെത്തി സംസാരിച്ചിരുന്നു. എന്നാൽ അന്നു നട അടയ്ക്കുന്ന കാര്യമൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും കണ്ഠര് രാജീവര് വ്യക്തമാക്കി .

ശബരിമല സമരം ആസൂത്രിതമാണെന്നും യുവതീപ്രവേശമുണ്ടായാൽ നട അടച്ചിടുമെന്നും തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണെന്നും ശ്രീധരൻപിള്ള പ്രസംഗിച്ചതു വിവാദമായിരുന്നു. ശബരിമലയില്‍ ബിജെപി ഒരു അജൻഡ മുന്നോട്ടുവെച്ചു. ശബരിമല ബിജെപിക്കു സുവര്‍ണാവസരമായിരുന്നു. നമ്മുടെ അജൻഡയില്‍ എതിരാളികള്‍ ഓരോരുത്തരായി വീണു. അവസാനം അവശേഷിക്കുന്നതു നമ്മളും എതിരാളികളായ ഭരണകക്ഷിയുമായിരിക്കും– കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തിൽ ശ്രീധരന്‍ പിള്ള പറഞ്ഞു.

bjp sabarimala
Advertisment