Advertisment

ശബരിമല കേസിൽ ഇനി നേരിട്ടു വാദ൦ കേള്‍ക്കില്ലെന്ന് സുപ്രീം കോടതി വീണ്ടും. അഭിഭാഷകർക്കു വാദം എഴുതി നൽകാ൦

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി∙ ശബരിമല കേസിൽ നേരിട്ടു വാദത്തിന് ഇനി അവസരമില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകർക്കു വാദം എഴുതി നൽകാമെന്നു കോടതി ആവർത്തിച്ചു. അയ്യപ്പ സേവാ സംഘത്തിന്‍റെ അഭിഭാഷകന്‍ ഇന്നും കേസ് പരാമർശിച്ചപ്പോഴായിരുന്നു സുപ്രീം കോടതിയുടെ മറുപടി.

കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിലെ പുനഃപരിശോധന ഹർജികളും റിട്ട് ഹർജികളും പരിഗണിക്കണോയെന്നതിൽ വാദം കേട്ടപ്പോൾ തന്നെ വാദിക്കാൻ അവസരം ലഭിക്കാത്തവർ നിലപാടുകൾ എഴുതി നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്നര മണിക്കൂറോളം വാദം കേട്ടു. വിധിയെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും വാദങ്ങൾ എഴുതി നല്‍കുന്നതിന് 7 ദിവസമാണു കോടതി അനുവദിച്ചത്.

sabarimala
Advertisment