Advertisment

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

New Update

publive-image

പത്തനംതിട്ട : സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടയിലാണ് നട തുറന്നിരിക്കുന്നത്. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണുള്ളത്. രാത്രി 10.30 നാണ് ഇന്ന് നട അടയ്ക്കുക. അതേസമയം, പമ്പയിലും മറ്റ് ഭാഗങ്ങളിലും പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിടുകയാണ്. പോലീസിന് നേരെ അക്രമികള്‍ കല്ലെറിഞ്ഞതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണമാണ് പ്രതിഷേധക്കാര്‍ നടത്തുന്നത്.

Advertisment