Advertisment

ശബരിമല വിധി: സംസ്ഥാനത്ത് കനത്ത ജാഗ്രത: അക്രമപ്രവർത്തനങ്ങൾക്കോ , വിദ്വേഷ പ്രചരണങ്ങൾക്കോ ശ്രമിച്ചാൽ കർശന നടപടി: വിധി ദുർവ്യാഖ്യാനം ചെയ്ത് നവമാധ്യമങ്ങൾ വഴി തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെയും നടപടിയെന്ന് പോലീസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യു ഹർജികളിൽ നാളെ വിധി വരാനിരിക്കെ സംസ്ഥാനത്ത് പൊലീസ് കനത്ത ജാഗ്രതയിൽ. വിധിയുടെ മറവിൽ ആരെങ്കിലും അക്രമപ്രവർത്തനങ്ങൾക്കോ , വിദ്വേഷ പ്രചരണങ്ങൾക്കോ ശ്രമിച്ചാൽ കർശന നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.

Advertisment

publive-image

ശബരിമല വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അമ്പതിലധികം പുനഃപരിശോധന ഹര്‍ജികളില്‍ നാളെയാണ് സുപ്രീകോടതി വിധി പറയുന്നത്. വിധി ദുർവ്യാഖ്യാനം ചെയ്ത് നവമാധ്യമങ്ങൾ വഴി തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം അയോധ്യ വിധി പുറത്തുവന്നപ്പോഴും സമാനമായ രീതിയിൽ നടപടിയുണ്ടായിരുന്നു.

സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്‍മകുമാര്‍ പറഞ്ഞിരുന്നു. എല്ലാവരും സംയമനത്തോടെ വിധിയെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment