Advertisment

ശബരിമലയിലേക്ക് 46 കാരിയായ മറ്റൊരു സ്ത്രീ കൂടി; സ്ത്രീയെ പൊലീസ് പമ്പയിലേക്ക് മാറ്റി

New Update

Advertisment

ശബരിമലയിലേക്ക് പുറപ്പെടാനൊരുങ്ങി 46 കാരിയായ മറ്റൊരു സ്ത്രീ കൂടി. പമ്പയിലാണ് യുവതി എത്തിയത്. മേരി സ്വീറ്റി എന്ന കഴക്കൂട്ടം സ്വദേശിയായ സ്ത്രീയാണ് ശബരിമലയിലേക്ക് പോകണമെന്നും ദര്‍ശനം നടത്തണമെന്നും ആവശ്യപ്പെട്ട് പമ്പയിലെത്തിയത്.

തുടര്‍ന്ന് പൊലീസ് ഉള്‍പ്പെടെയുള്ള സംഘം എത്തി ഇവരെ അനുനയിപ്പിച്ച് പമ്പയിലേക്ക് എത്തിച്ചു. അയ്യപ്പനെ കാണണമെന്ന് ഉറപ്പിച്ചാണ് വന്നതെന്നും തനിക്കൊപ്പം മറ്റാരുമില്ലെന്നും മേരി സ്വീറ്റി പറഞ്ഞു.

തനിക്കൊരു വിശ്വാസമുണ്ട്. മൂന്ന് മതത്തിലും വിശ്വസിക്കുന്ന ആളാണ് താനെന്നും ഇവര്‍ പറയുന്നു.

ഇതുവരെയുള്ള യാത്രയില്‍ തനിക്ക് ബുദ്ധിമുട്ടൊന്നും വന്നിരുന്നില്ലെന്നും നല്ലവരായ ആളുകള്‍ നമ്മളെ അംഗീകരിക്കുമെന്നും മേരി സ്വീറ്റി പറഞ്ഞു.

‘ഞാന്‍ പള്ളിയില്‍ പോകും മോസ്‌കില്‍ പോകും. അമ്പലത്തില്‍ പോകും. ശബരിമല അയ്യപ്പനില്‍ വിശ്വാസമുണ്ട്. കാണണമെന്ന് ആഗ്രഹമുണ്ട്. കയറാന്‍ പറ്റുമെന്നാണ് വിശ്വാസം. അയ്യപ്പന്റെ അനുഗ്രഹമുള്ളതുകൊണ്ട് ഇവിടെയെത്തി. വരുന്ന വിശ്വാസികളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്”- യുവതി പറഞ്ഞു.

ഇരുമുടികെട്ട് വേണമെന്നൊക്കെയുള്ളത് ഒരു ആചാരമാണ്. എനിക്ക് അയ്യപ്പനെ കാണണം. ആചാരങ്ങളില്‍ വിശ്വാസം ഉണ്ട്. ഞാനൊന്ന് പോയി നോക്കട്ടെ. പരാജയപ്പെട്ടാല്‍ തിരിച്ചുവരാം.- എന്നായിരുന്നു മേരി സ്വീറ്റി പറഞ്ഞത്.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്നിധാനത്തെത്തുന്നതില്‍ പ്രശ്‌നമുണ്ടെന്നും സുരക്ഷയൊരുക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Advertisment