Advertisment

'അവിശ്വാസികളായ യുവതികളെ സര്‍ക്കാര്‍ ശബരിമലയിലെത്തിക്കും, ആചാര ലംഘനം തടയാന്‍ രണ്ട് വഴികളുണ്ട്': കെ. സുരേന്ദ്രന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാടിൽ ഉറച്ചു നിൽക്കുന്ന സർക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്. അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച് ശബരിമലയിൽ എത്തിച്ച് ആചാരം ലംഘനം നടത്താനാണ് സർക്കാർ തീരുമാനമെന്ന് സുരേന്ദ്രൻ പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജിലുടെയാണ് സുരേന്ദ്രന്‍റെ പ്രതികരണം.

ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുർബലമാക്കാനുള്ള നീക്കമാണ് സര്‍ക്കാരിനെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂ. ഒന്നുകിൽ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുക. അല്ലെങ്കിൽ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക- സുരേന്ദ്രന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

സർക്കാർ അപകടകരമായ നിലപാടെടുത്തുകഴിഞ്ഞു. എന്തുവിലകൊടുത്തും അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുമെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുർബലമാക്കാനുള്ള നീക്കം. ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂ. ഒന്നുകിൽ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുക. അല്ലെങ്കിൽ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക. രണ്ടാമത്തെ മാർഗ്ഗമേ ആത്മാഭിമാനമുള്ളവരുടെ മുന്നിൽ കരണീയമായിട്ടുള്ളൂ. അയ്യപ്പന്റെ അനുഗ്രഹത്തോടെ രംഗത്തിറങ്ങാം. ചരിത്രപരമായ പോരാട്ടത്തിന് സമയമായി. അന്തിമ വിജയം വിശ്വാസികൾക്കു മാത്രമായിരിക്കും.

Advertisment