Advertisment

ശബരിമല യുവതീ പ്രവേശനം; സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നു മുതല്‍ വാദം കേള്‍ക്കും

New Update

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ബെഞ്ച് ഉന്നയിച്ച പൊതുവായ നിയമപ്രശ്നങ്ങള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നു മുതല്‍ പരിഗണിക്കും.

publive-image

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ, കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ആണ് പൊതുവായ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ നേതൃത്വം നല്‍കുന്ന ഒന്‍പതംഗ വിശാല ബെഞ്ചാണു വാദം കേള്‍ക്കുക.

ഭരണഘടനാ വകുപ്പുകളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വ്യവസ്ഥകള്‍, ഭരണഘടനയിലെ ക്രമസമാധാനം, ധാര്‍മികത തുടങ്ങിയ പ്രയോഗങ്ങളില്‍ വ്യക്തത, 'ഹൈന്ദവ വിഭാഗങ്ങള്‍' എന്ന പ്രയോഗത്തിന്റെ അര്‍ഥം, ഏതെങ്കിലും മതത്തിന്റെയോ വിഭാഗത്തിന്റെയോ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങള്‍ക്കു ഭരണഘടനാ സംരക്ഷണം നല്‍കിയിട്ടുണ്ടോ, ദര്‍ഗയിലോ മസ്ജിദിലോ മുസ്‌ലിം സ്ത്രീയുടെ പ്രവേശനം, പാഴ്സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്‌സി വനിതയുടെ ആരാധനാലയ പ്രവേശനം തുടങ്ങിയവയാണു പ്രധാനമായും ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുക.

sabarimala
Advertisment