Advertisment

ഡിസംബര്‍ 26ന് ശബരിമല നട നാല് മണിക്കൂര്‍ അടച്ചിടും...കാരണം ഇതാണ്

New Update

തിരുവനന്തപുരം: ഡിസംബര്‍ 26ന് ശബരിമല നട നാല് മണിക്കൂര്‍ അടച്ചിടും. സൂര്യഗ്രഹണം നടക്കുന്നതിനാലാണ് നട അടച്ചിടുന്നതെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Advertisment

publive-image

ഗ്രഹണസമയത്ത് നട തുറക്കുന്നത് ഉചിതമല്ലെന്ന് തന്ത്രി മഹേഷ് മോഹനര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

26ന് രാവിലെ 8.06 മുതല്‍ 11.13 വരെയാണ് സൂര്യഗ്രഹണം നടക്കുന്നത്. അതിനാല്‍ രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ശബരിമല നട അടച്ചിടുക.

നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള പൂജകള്‍ക്ക് ശേഷം അടക്കുന്ന നട പുണ്യാഹം തളിച്ച്‌ ശുദ്ധി വരുത്തിയ ശേഷമാണ് തുറക്കുകയെന്ന് ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

sabarimala
Advertisment