Advertisment

സ്വന്തം നാട്ടില്‍ പ്രവാസി എഴുത്തുകാരി സബീന.എം.സാലിയുടെ "രാത്രി വേര്" പ്രകാശനം ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

എറണാകുളം :  ആലുവ  കടുങ്ങല്ലൂര്‍ മംഗളോദയം ലൈബ്രറി ക്രിസ്തുമസ് - പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി പ്രവാസി എഴുത്തുകാരിയും നാട്ടുകാരിയുമായ സബീന.എം.സാലിയുടെ പതിനാലുകഥകള്‍ ഉള്‍പ്പെടുത്തി കോട്ടയം ഡി.സി ബുക്കസ് പ്രസിദ്ധികരിച്ച ''രാത്രി വേര് '' എന്ന കഥാസമാഹാരത്തിന്‍െറ പ്രകാശനകര്‍മ്മവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു.

Advertisment

publive-image

സാഹിതൃകാരന്‍ സേതു ഡോ.മൃൂസ് മേരി ജോര്‍ജിന് നല്‍കികൊണ്ട് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു . ലൈബ്രറി പ്രസിഡന്‍റ് സുരേഷ് മുട്ടത്തിലിന്‍െറ അദ്ധൃക്ഷതയില്‍ നടന്ന ചടങ്ങില്‍ സാഹിതൃകാരന്‍ അബു ഇരിങ്ങാട്ടിരി പുസ്തകാവതരണം നടത്തി. അടിസ്ഥാന പരമായി കവിതയെഴുതേണ്ട ഒരാൾ വഴിതെറ്റി ചെറുകഥയിലേക്ക് വന്നിരിക്കുന്നുവെന്ന് തോന്നിപ്പിക്കും വിധത്തിൽ, കാവ്യാത്മക ഭാഷയിൽ കയ്യൊതുക്കത്തോടെ കഥയെഴുത്തുന്നയാളാണ് സബീനയെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ശ്രീ സേതു അഭിപ്രായപ്പെട്ടു.

വംശീയ ആധിപത്യങ്ങളെക്കുറിച്ചുള്ള പാരമ്പര്യവാദങ്ങളെ സർവാത്മനാ പൊളിച്ചെഴുതുന്ന സാഹസികത പല കഥകളിലും കാണാൻ കഴിയുമെന്ന് പുസ്തകം സ്വീകരിച്ചു സംസാരിച്ച മ്യൂസ്‌ മേരി ടീച്ചർ വായനാനുഭവം പങ്കുവച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീമന്‍ നാരായണന്‍ ,കാര്‍ട്ടുണിസ്റ്റ് ഇബ്രാഹിം ബാദുഷ, ആലൂവ മേഘല റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.എ. ഹംസകോയ, ഇസ്ലാം പബ്ളിഷിംഗ് ഹൗസ് പ്രതിനിധി  .ബി.അബ്ദുളള, ടി.എം. സെയ്തുകൂഞ് എന്നിവര്‍ സംസാരിച്ചു. സബീന .എം.സാലി മറുപടി പ്രസംഗം നടത്തി. ലൈബ്രറി സെക്രട്ടറി പി.എസ്.രാധാകൃഷ്ണന്‍ സ്വാഗതവും ഭരണസമിതി അംഗം സി.കെ.ബാബു നന്ദിയും പറഞ്ഞു.

Advertisment