Advertisment

'സര്‍ക്കാരില്‍ വിശ്വാസമില്ല, പ്രതിപക്ഷം നല്‍കിയ പിന്തുണ പോലും മുഖ്യമന്ത്രി നല്‍കിയില്ല: പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി അലന്‍റെ അമ്മ

New Update

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ അറസ്റ്റിലായ അലന്‍റെ അമ്മ സബിത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് . 'സര്‍ക്കാരില്‍ വിശ്വാസമില്ല, പ്രതിപക്ഷം നല്‍കിയ പിന്തുണ പോലും മുഖ്യമന്ത്രി നല്‍കിയില്ലന്ന് അമ്മ സബിത ആരോപിച്ചു.

publive-image

കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും, ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സബിത ആരോപിച്ചു. എന്‍ഐഎ യ്ക്ക് കേസ് കൈമാറയതാണോയെന്നും സംശയിക്കുന്നുണ്ട്. മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ സഖാക്കളെ നിശബ്ദരാക്കുന്നുവെന്നും, പ്രതിപക്ഷം നല്‍കിയ പിന്തുണ പോലും സര്‍ക്കാര്‍ നല്‍കിയില്ലെന്നും അവ‍ര്‍ പറഞ്ഞു.

Advertisment