Advertisment

മധ്യവയസ്‌ക്കനെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
കോട്ടയം:  മധ്യവയസ്‌ക്കനെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴപറയാര്‍ വെട്ടിക്കല്‍ സാബുകുമാര്‍(56)ആണ് മരിച്ചത്.

മീനച്ചിലാറ്റില്‍ ഭരണങ്ങാനം തറപ്പേല്‍ക്കടവിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
publive-image

പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ഇയാളെ കാണ്മാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പള്ളിക്കത്തോടുള്ള ഭാര്യാ വീടിനു സമീപം ബേക്കറി നടത്തി വരികയായിരുന്നു സാബു കുമാര്‍ .പള്ളിക്കത്തോട്ടിലായിരുന്നു താമസം. ഇടയ്ക്ക് കിഴപറയാറുള്ള തറവാട്ടുവീട്ടിലും എത്താറുണ്ടായിരുന്നു. ഭാര്യ. ശ്രീകല. മക്കള്‍. വിഷ്ണു, ദേവിക. സംസ്‌കാരം നടത്തി.

Advertisment