Advertisment

സംവിധായകൻ സച്ചിക്ക് ആദരാഞ്ജലികൾ

New Update

കുവൈറ്റ് സിറ്റി: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ (കെ.ആര്‍ സച്ചിദാനന്ദന്‍) നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

Advertisment

publive-image

ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നപ്പോഴാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ സച്ചി രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. ആദ്യ ചിത്രങ്ങൾ കൊണ്ട് തന്നെ കലാരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന് ഒത്തിരി സംഭവനകൾ ഈ രംഗത്ത്‌ ഇനിയും നൽകാനുണ്ടായിരുന്നു.

സച്ചിയുടെ വിയോഗത്തിൽ സുഹൃത്തുക്കളുടെയും, ബന്ധുമിത്രാദികളുടെയും, സഹപ്രവർത്തകരുടെയുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ അനുശോചന സന്ദേശത്തിലൂടെ പറഞ്ഞു.

SACHI DEATH
Advertisment