Advertisment

സച്ചി സംവിധാനം ചെയ്യാനിരുന്ന 'വിലായത്ത് ബുദ്ധ' സിനിമയാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

സച്ചി സംവിധാനം ചെയ്യാനിരുന്ന 'വിലായത്ത് ബുദ്ധ' സിനിമയാകുന്നു. പൃഥ്വിരാജ് നായകനാകുന്ന ചിത്രം സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയൻ നമ്പ്യാർ ആണ് ഒരുക്കുന്നത്.

Advertisment

publive-image

ഇന്ദുഗോപന്റെ നോവൽ വിലായത്ത് ബുദ്ധയില്‍ മറയൂരിലെ കാട്ടിൽ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരു അപൂർവമായ ചന്ദനത്തടിക്ക്‌ വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത്‌ ബുദ്ധ. നോവലിലെ ഡബിൾ മോഹനൻ എന്ന ശിഷ്യന്റെ കഥാപാത്രമായാണ് പൃഥ്വിരാജ്‌ അഭിനയിക്കുക. കോവിഡിന് ശേഷം ഷൂട്ടിംഗ് തുടങ്ങുമെന്ന് ജയൻ പറഞ്ഞു.

വിലായത്ത് ബുദ്ധയുടെ പണിപ്പുരയിലിരിക്കെയാണ് സച്ചി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്.

film news sachi
Advertisment