Advertisment

പ്രണയദിനത്തിൽ ഇനി മാതാപിതാക്കളെ സ്കൂളിൽ വിളിച്ചുവരുത്തി പൂജിക്കേണ്ട...രാജസ്ഥാനില്‍ വാലന്‍റയിൻസ് ഡേ പാരന്‍റ്സ് ഡേ ആക്കിയ ബിജെപി ഉത്തരവ് എടുത്ത് കളഞ്ഞ് കോൺഗ്രസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ജയ്‍പൂർ: രാജസ്ഥാനിൽ ഫെബ്രുവരി 14 മാതൃ പിതൃ പൂജ്യദിനം എന്ന പേരിൽ മാതാപിതാക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ദിവസമാക്കി മാറ്റിയ ബിജെപി ഗവൺമെന്‍റിന്‍റെ ഉത്തരവ് എടുത്ത് കളഞ്ഞ് കോൺഗ്രസ്.
publive-image

വസുന്ധര രാജ സിന്ധ്യെ 2017 ൽ കൊണ്ട് വന്ന ഉത്തരവാണ് അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ചേർന്ന് എടുത്ത് കളഞ്ഞിരിക്കുന്നത്. തങ്ങൾക്ക് എല്ലാദിവസവും മാതാപിതാക്കളെ പൂജിക്കാനുള്ള ദിവസമാണെന്ന് രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദോത്ര ട്വീറ്റ് ചെയ്തു.

2017 ൽ സ്കൂളുകളിലും കോളേജുകളിലും കുട്ടികളോട് ഫെബ്രുവരി 14 ന്  മാതൃ പിതൃ പൂജ്യദിനമായി ആഘോഷിക്കണമെന്നും അന്നേ ദിവസം മാതാപിതാക്കളെ വിദ്യാലയങ്ങളിലേക്ക് വിളിച്ച് വരുത്തി അവർക്ക് വേണ്ടി പൂജ നടത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

Advertisment