Advertisment

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മെരുക്കിയത് ചിറകരിഞ്ഞ് ദുർബലനാക്കി !  കഴിഞ്ഞയാഴ്ച പ്രിയങ്ക നടത്തിയ ഇടപെടൽ അനുനയത്തിന് കളമൊരുങ്ങി ! പ്രശ്നപരിഹാരത്തിന് കമ്മീഷനെ നിയമിക്കാൻ രാഹുൽ ഗാന്ധിയുടെ നിർദേശം ! രാജസ്ഥാനിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി !

New Update

publive-image

Advertisment

ഡൽഹി: രാജസ്ഥാൻ സർക്കാരിനെ പിടിച്ചുലച്ച വിവാദങ്ങൾക്ക് വിരാമം. പാർട്ടിക്കും സർക്കാരിനുമെതിരെ കലാപക്കൊടി ഉയർത്തിയ  വിമത നേതാവും മുൻ പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ  സച്ചിൻ പൈലറ്റ് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വീണ്ടും ഒരുമിക്കാൻ ധാരണമായത്.

സച്ചിൻ പൈലറ്റ് ഉന്നയിക്കുന്ന വിഷയങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാൻ  എഐസിസി തലത്തിൽ കമ്മീഷനെ നിയമിക്കാനാണ് നിലവിലെ ധാരണ. കമ്മീഷൻറെ നിയമനം എത്രയും വേഗം നടക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാൻ  പ്രശ്നപരിഹാരത്തിന് ഫോർമുല രൂപീകരിക്കും.

രാഹുലും പ്രിയങ്കയുമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് രാഹുലിന്റെ വസതിയിലെത്തിയായിരുന്നു സച്ചിൻ കൂടിക്കാഴ്ച നടത്തിയത്. ഇതുതന്നെ മഞ്ഞുരുകലിൻറെ സൂചനയായിരുന്നു.

പാർട്ടിയെ വെല്ലുവിളിച്ചശേഷം കോൺഗ്രസ് നേതൃത്വവുമായി ഫോണിൽ പോലും ചർച്ചയ്ക്ക് തയ്യാറാകാതിരുന്ന സച്ചിൻ ഒരാഴ്ച മുമ്പ്  എൻസിആറിൽ വച്ച് പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അനുരഞ്ജനത്തിന് സാഹചര്യമൊരുങ്ങിയത്.

പ്രിയങ്കയുടെ ഇടപെടലാണ് ഇന്ന് രാഹുലുമായുള്ള ചർച്ചയ്ക്ക് വഴിതെളിച്ചത്. രാഹുലിന്റെ വസതിയിലെത്തി നടത്തിയ ചർച്ചയ്ക്ക് മുമ്പ് സച്ചിൻ  ഇവിടെ വച്ചുതന്നെ പ്രിയങ്കയുമായും സംസാരിച്ചിരുന്നു.

രാജസ്ഥാൻ സർക്കാരിനെതിരെ വിമത നീക്കം ഉയർത്തിയ സച്ചിൻ 40 എംഎൽഎമാരുടെ പിന്തുണയാണ് അവകാശപ്പെട്ടത്. 18 എംഎൽഎമാരെ ഇദ്ദേഹം രഹസ്യ കേന്ദ്രത്തിലേക്ക്  മാറ്റുകയും ചെയ്തിരുന്നു.

എന്നാൽ സർക്കാർ നില ഭദ്രമാക്കി നിർത്താൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തിയ കരുനീക്കങ്ങൾ തുടക്കം മുതൽ ഫലം കാണുകയായിരുന്നു. സച്ചിൻ പൈലറ്റിനോടൊപ്പമുള്ള എംഎൽഎമാരുടെ ചോർച്ച തടയാൻ കഴിഞ്ഞതുതന്നെയായിരുന്നു ഗലോട്ടിന്റെ ആദ്യ വിജയം.

അടുത്തതായി കോൺഗ്രസ് നിയമസഭാ കക്ഷിയിൽ  അവശേഷിച്ച എംഎൽഎമാരിൽ സച്ചിനോട് ആഭിമുഖ്യം ഉണ്ടായിരുന്ന എംഎൽഎമാരെയും പാർട്ടിക്കൊപ്പം നിർത്താൻ ഗെലോട്ടിന് കഴിഞ്ഞു. ഇതൊക്കെ വിമതനീക്കം ദുർബലമായി.

സർക്കാരിനെ മറിച്ചിടാനുള്ള അംഗബലം സച്ചിനൊപ്പം ഇല്ലെന്നറിഞ്ഞതോടെ ബിജെപിയും പിന്നോക്കം പോയി.  കോടതിയുടെ ഇടപെടലിൽതന്നെ വേണ്ടുവോളം സമയം സച്ചിന് ലഭിച്ചെങ്കിലും സർക്കാരിനെ മറിച്ചിടാനുഉള്ള അംഗബലം സമാഹരിക്കാൻ കഴിഞ്ഞില്ല.  അതിനു കഴിയുമെന്ന് തെളിയിക്കാനും കഴിഞ്ഞില്ല.

ഇതോടെയാണ് മടങ്ങിവരവല്ലാതെ ഗത്യന്തരങ്ങളില്ലെന്ന് സച്ചിന് ബോധ്യമായത്. അതിനിടെ കഴിഞ്ഞ ആഴ്ച പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതായി.

ഇതോടെ മധ്യപ്രദേശിനു പിന്നാലെ രാജസ്ഥാൻ സർക്കാരിനെ കൂടി അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കമാണ് പാളിയത്. ബിജെപിയുടെ അട്ടിമറി നീക്കത്തെ പ്രതിരോധിക്കാൻ കഴിഞ്ഞതോടെ കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്തു.  മുഖ്യമന്ത്രി അശോക് ഗെലോട്ട് വീണ്ടും കരുത്തനായി മാറുകയും ചെയ്തു.

 

priyanka gandhi sachin piolet
Advertisment