Advertisment

ആഘോഷങ്ങളില്ലാതെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർക്ക് 47ാം ജന്മദിനം; കോവിഡ് 19 യോദ്ധാക്കൾക്ക് ആദരം !

New Update

മുംബൈ : ഇന്ന് സച്ചിന്റെ 47ാം ജന്മദിനമാണ്. ഏറെ വിപുലമായി തന്നെ സച്ചിന്റെ ജന്മദിനം എല്ലാവർഷവും ആരാധകർ ആഘോഷമാക്കാറുണ്ട്. എന്നാൽ ഇത്തവണ ജന്മദിന ആഘോഷങ്ങൾ ഇല്ലെന്നാണ് സച്ചിനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

publive-image

കോവിഡ് 19 വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഇത്തവണ സച്ചിൻ ജന്മദിനാഘോഷം ഒഴിവാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കോവിഡിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിലുള്ള ആരോഗ്യ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമുൾപ്പെടുന്ന യോദ്ധാക്കളോടുള്ള ആദര സൂചകമായിട്ടാണ് സച്ചിൻ ജന്മദിനാഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ആഘോഷങ്ങളുടെ സമയമല്ല ഇതെന്ന് സച്ചിൻ തീരുമാനിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ മുൻ‌നിരയിലുള്ള ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, പൊലീസുകാർ, പ്രതിരോധ ഉദ്യോഗസ്ഥർ എന്നിവർക്ക് നൽകാവുന്ന ഏറ്റവും മികച്ച ബഹുമതിയാണിതെന്ന് അദ്ദേഹം കരുതുന്നു- സച്ചിനുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് വ്യക്തമാക്കി.

sachin tendulkar master blaster
Advertisment