ലോകകപ്പ്​ ഫുട്​ബോള്‍: തന്റെ പ്രിയടീമിന്​ പിന്തുണയുമായി സച്ചിന്‍ (വിഡിയോ )

സ്പോര്‍ട്സ് ഡസ്ക്
Wednesday, July 11, 2018

Image result for sachin
ലോകകപ്പ്​ ഫുട്​ബോള്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്​ അടുത്തുകൊണ്ടിരിക്കുകയാണ്​. അന്തിമ പോരാട്ടത്തില്‍ ഫ്രാന്‍സുമായി ഏറ്റുമുട്ടുന്നത്​ ഏത്​ ടീമാണെന്നതി​​െന്‍റ വീറും വാശിയുമേറിയ സംവാദങ്ങള്‍ സൈബര്‍ ഇടങ്ങളിലുള്‍പ്പെടെ നടക്കുമ്ബോള്‍ ത​​െന്‍റ നിലപാട്​ വ്യക്തമാക്കുകയാണ്​ ക്രിക്കറ്റ്​ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ഇംഗ്ലണ്ട്​-ക്രൊയേഷ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന്​ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്​ സച്ചിന്‍ ത​​െന്‍റ ഫേസ്​ബുക്ക്​ പേജില്‍ വിഡിയോ പോസ്​റ്റു ചെയ്​തു. ഇത്തവണ താന്‍ ഇംഗ്ലണ്ടിനെ പിന്തുണക്കുന്നുവെന്ന്​ പറഞ്ഞ ശേഷം കാമറക്കു മുകളിലേക്ക്​ ഫുട്​ബോള്‍ അടിച്ചുകൊണ്ടാണ് സച്ചിന്‍ വിഡിയോ അവസാനിപ്പിക്കുന്നത്​.

×