Advertisment

കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് ക്രിക്കറ്റ് ഇതിഹാസം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

 

Advertisment

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ് സച്ചിൻ. ഭൂട്ടാനിലെ കുട്ടികൾക്കൊപ്പം സച്ചിൻ ഫുട്ബോൾ കളിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറലായിരിക്കുന്നത്.

publive-image

യൂനിസെഫിന്‍റെ അംബാസിഡര്‍ ആയ സച്ചിൻ യൂനിസെഫ് സൗത്ത് ഏഷ്യയുടെ ‘ഐ വാഷ് മൈ ഹാന്‍റ്‌സ്’ എന്ന പ്രചരണത്തിന്‍റെ ഭാഗമായാണ് ഭൂട്ടാനിലെത്തിയത്. കുട്ടികൾക്കൊപ്പം കളിച്ച ശേഷം അവർക്കൊപ്പം തന്നെ കൈകളും കഴുകിയ സച്ചിൻ കളിക്കേണ്ടത് വളരെ അത്യാവശ്യ കാര്യമാണെന്നും എന്നാൽ അതിനേക്കാൾ അത്യാവശ്യമാണ് കളിക്ക് ശേഷം കൈകൾ കഴുകേണ്ടതെന്നും, ഭക്ഷണത്തിന് മുമ്പായി കൈകൾ വളരെ വൃത്തിയായി കഴുകണമെന്നും കുട്ടികളോട് പറഞ്ഞു.

publive-image

ഭൂട്ടാനിലെ നിരവധി പരിപാടികളിലും സച്ചിന്‍ പങ്കാളിയായി. യൂനിസെഫിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂട്ടാനിലെത്തിയ സച്ചിന്‍ കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നതും.

publive-image

Advertisment