Advertisment

രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല;  ഇന്ത്യക്കാരാണ് ഇന്ത്യയ്ക്കായി തീരുമാനമെടുക്കേണ്ടത്; “ഇന്ത്യ വിരുദ്ധ പ്രചാരണ”ത്തിൽ പ്രതികരണവുമായി സച്ചിൻ തെണ്ടുൽക്കർ

New Update

ഡല്‍ഹി: കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച പോപ്പ് താരം റിഹാനയുടെ ട്വീറ്റിന് ശേഷം ഉണ്ടായ “ഇന്ത്യ വിരുദ്ധ പ്രചാരണ”ത്തിൽ പ്രതികരണവുമായി സച്ചിൻ തെണ്ടുൽക്കർ. ഇന്ത്യക്കാരാണ് ഇന്ത്യയ്ക്കായി തീരുമാനമെടുക്കേണ്ടതെന്നും രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും സച്ചിൻ പറഞ്ഞു.

Advertisment

publive-image

“ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പക്ഷേ പങ്കാളികളാകാൻ കഴിയില്ല. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്ക്കായി തീരുമാനമെടുക്കാം.

ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഐക്യത്തോടെ തുടരാം,” സച്ചിൻ ട്വീറ്റ് ചെയ്തു. ഇന്ത്യടുഗെതർ, ഇന്ത്യഎഗൈൻസ്റ്പ്രോപഗണ്ട എന്നീ ഹാഷ്‌ടാഗുകളും ട്വീറ്റിൽ ഉപയോഗിച്ചു.

sachin tendulkkar sachin tendulkkar speaks
Advertisment