Advertisment

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ബലിയിറച്ചി വിതരണം ചെയ്തതായി ഇന്ത്യയിലെ കുവൈറ്റ് എംബസി

New Update

publive-image

ന്യൂഡല്‍ഹി: വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ബലിയിറച്ചി വിതരണം ചെയ്തതായി ഇന്ത്യയിലെ കുവൈറ്റ് എംബസി. ജനറൽ സെക്രട്ടേറിയറ്റ് ഓഫ് എൻ‌ഡോവ്‌മെന്റിന്റെ മേൽനോട്ടത്തിൽ 'ആനുവല്‍ സാക്രിഫൈസ്‌' പദ്ധതിയുടെ ചട്ടക്കൂടിലാണ് ഇറച്ചി വിതരണം ചെയ്യുന്നതെന്ന് ഇന്ത്യയിലെ എംബസി അറിയിച്ചു.

നിരവധി ഇന്ത്യൻ ചാരിറ്റബിൾ സൊസൈറ്റികളുമായും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ നിരവധി കുടുംബങ്ങളുമായും സഹകരിച്ചാണ് എംബസി ഇറച്ചി വിതരണം നടത്തിയതെന്നും പ്രസ്താവനയിലൂടെ അറിയിച്ചു . ന്യൂഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ ഇറച്ചി വിതരണം ചെയ്തു.

Advertisment