Advertisment

ഞാനിപ്പോൾ ഒന്നും മൈൻഡ് ചെയ്യാറില്ല. കമന്റിൽ വന്ന് സദാചാരം പറയുന്നവരായിരിക്കും ഇൻബോക്‌സിൽ വന്ന് ചേച്ചി സ്വകാര്യഭാഗം കാണിച്ചുള്ള ഫോട്ടോ തരാമോ എന്നൊക്കെ ചോദിക്കുന്നതെന്ന് സാധിക

author-image
ഫിലിം ഡസ്ക്
New Update

കുടുംബപ്രേക്ഷകരുടെ ഇഷ്ടക്കാരിയായ സാധിക സൈബർ സദാചാരാക്രമണത്തിന് പലപ്പോഴും ഇരയാവേണ്ടി വന്നിട്ടുണ്ട്. തന്റെ വസ്ത്ര സ്വാതന്ത്ര്യത്തിൽ കേറി ഇടപെടാൻ ആർക്കും അവകാശം കൊടുത്തിട്ടില്ലെന്ന് പറയുകയാണ് സാധിക. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സാധിക ഇതേ കുറിച്ച്‌ തുറന്നു പറഞ്ഞത്.

Advertisment

publive-image

'' എന്റെ ശരീരം തുറന്ന് കാണിക്കുന്നതിൽ എനിക്കോ എന്റെ കുടുംബത്തിനോ ഒരു പ്രശ്‌നവുമില്ല. പിന്നെ ബാക്കി ഉള്ളവർക്ക് പ്രശ്‌നമുണ്ടെങ്കിൽ ഞാനത് മൈൻഡ് ചെയ്യുന്നില്ല. പിന്നെ ഒരു കൂട്ടർ പറയുന്നുണ്ട് എന്റെ ഫോട്ടോകൾ പലരെയും വഴിതെറ്റിക്കുമെന്ന്. നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനമായ ഖജുരാവോ ശിൽപങ്ങൾ നമ്മൾ ആരാധിക്കുന്നവരാണ്. ആ ശിൽപങ്ങളെല്ലാം നഗ്‌നതയും സെക്‌സുമെല്ലാമാണ് കാണിക്കുന്നത്. അതാർക്കും കുഴപ്പമില്ല. എല്ലാവരും ആരാധിക്കുന്നു.

എന്നാൽ സാധാരണ മനുഷ്യർ അതിനെ കുറിച്ച്‌ തുറന്ന് പറഞ്ഞാൽ അവരെ പല പേരുമിട്ട് വിളിക്കും. ഇതിനെ കുറിച്ച്‌ തുറന്ന് സംസാരിക്കാൻ മടി കാണിക്കുന്നത് തന്നെയാണ് ഇതിനെ അപരിചതമായി തോന്നിപ്പിക്കുന്നതും. വസ്ത്രം ഓരോരുത്തരുടെയും കംഫർട്ടാണ്. അതിന്റെ അളവുകോൽ, കാണുന്നവരല്ല തീരുമാനിക്കേണ്ടത്. എനിക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങൾ ഞാൻ ധരിക്കും. ഫോട്ടോകൾ എടുക്കും. ഞാൻ സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ് ചെയ്യുന്നത് ഫോളോവേഴ്‌സിനെ കൂട്ടാനോ ലൈക്ക് കൂട്ടാനോ ഒന്നുമല്ല. അവിടെ വന്ന് കമന്റ് ചെയ്യുന്നവർക്ക് ഞാൻ മറുപടി കൊടുക്കും.

ഞാൻ ഇന്ത്യയിൽ ജീവിക്കുന്ന പൗരനാണ്. മറ്റുള്ളവരെ ഹനിക്കാത്ത എന്ത് കാര്യവും എനിക്കിവിടെ ചെയ്യാം. എന്റെ ഡ്രസിന്റെ അളവ് കുറഞ്ഞു, ഞാൻ കാണിക്കാൻ പാടില്ലാത്ത എന്തൊക്കെയോ കാണിച്ചു എന്നൊക്കെ പറയുന്നവരുണ്ട്. അതെല്ലാം എന്റെ അവകാശമാണ്. അതിൽ കൈകടത്താൻ ഒരാൾക്കും അധികാരമില്ല. ഞാനിപ്പോൾ ഒന്നും മൈൻഡ് ചെയ്യാറില്ല. കമന്റിൽ വന്ന് സദാചാരം പറയുന്നവരായിരിക്കും ഇൻബോക്‌സിൽ വന്ന് ചേച്ചി സ്വകാര്യഭാഗം കാണിച്ചുള്ള ഫോട്ടോ തരാമോ എന്നൊക്കെ ചോദിക്കുന്നത്.

പലരും വന്ന് ഇൻബോക്‌സിൽ ചോദിക്കുന്ന കാര്യങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അപ്പോൾ പലരും പറയും നിങ്ങൾക്ക് കാണിക്കാൻ പറ്റുമെങ്കിൽ അത് ചോദിക്കുന്നതാണോ തെറ്റെന്ന്. ഞാൻ എന്റെ ശരീരം കാണിക്കുന്നതും ഫോട്ടോ ഇടുന്നതും എന്നെ തൊടാനോ പിടിക്കാനോ ഉള്ള ലൈസൻസ് അല്ല. ശരീരം ഓരോരുത്തരുടെ അവകാശമാണ്. അത് ആണായാലും പെണ്ണായാലും അവർക്ക് ഇഷ്ടമുള്ളപ്പോൾ അവരുടെ സമ്മതപ്രകാരം മാത്രമേ തൊടാൻ പോലും പാടുള്ളു.'' സാധിക പറയുന്നു.

sadhika response 4
Advertisment